Experts in Field
General Questions
കീറ്റോ ഡയറ്റ് എത്ര കാലം ചെയ്യാൻ സാധിക്കും ?
അമിത വണ്ണം ഉള്ളവർക്ക് കിറ്റോ ഡയറ്റ് മൂന്ന് മുതൽ ആറു മാസം വരെ ചെയ്യാം,അതിനേക്കാൾ കൂടുതൽ കാലത്തേക്ക് ചെയ്യാനുള്ള പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. കിറ്റോ ഡയറ്റ് സ്വന്തമായി ചെയുന്നതിനേക്കാളും ഒരു കിറ്റോ ഡയറ്റ് തെറാപ്പിസ്റ്റിന്റെ മേൽനോട്ടത്തിൽ ഡയറ്റ് ചെയ്യുന്നതായിരിക്കും ഉത്തമം.
കീറ്റോ ഡയറ്റ് എങ്ങനെ ചെയ്യാം?
ഇന്ന് പല രീതിയിലുള്ള കീറ്റോ ഡയറ്റ് മെനു പ്ലാനുകൾ ലഭ്യമാണ്. എന്നാൽ സ്വന്തമായി ഡയറ്റ് ചെയ്യുന്നവർ ഇതിനെക്കുറിച്ച് പൂർണമായും പഠിച്ചതിനു ശേഷം മാത്രം ചെയ്യുക. ഡയറ്റ് തുടങ്ങുന്നതിന്റെ ഒരാഴ്ച മുൻപേ കഴിക്കുന്ന ഭക്ഷണം നേർപകുതിയായി കുറയ്ക്കണം. നല്ല രീതിയിലുള്ള ഭക്ഷണ നിയന്ത്രണം പാലിച്ചതിനു ശേഷം മാത്രം ഡയറ്റ് ആരംഭിക്കുക. തുടക്കത്തിൽ മൂന്ന് നേരം മാത്രം ഭക്ഷണം കഴിക്കാനായി ശ്രദ്ധിക്കുക. Breakfast, Lunch, Dinner. ഈ മൂന്നു നേരത്തെ ഭക്ഷണത്തിന് ഇടയ്ക്ക് മറ്റൊന്നും കഴിക്കാൻ പാടില്ല. ഇടവേളകളിൽ ധാരാളം വെള്ളമോ അല്ലെങ്കിൽ ഉപ്പിട്ട നാരങ്ങ വെള്ളമോ കുടിക്കാനായി ശ്രമിക്കുക. ആദ്യത്തെ രണ്ട് ആഴ്ച വൈകുന്നേരത്തെ ഭക്ഷണത്തിനുശേഷം വൈറ്റമിൻ ബി കോംപ്ലക്സ് ഗുളിക ഓരോന്ന് വീതം കഴിക്കേണ്ടതാണ്. പാർശ്വഫലങ്ങൾ ഒരുപരിധിവരെ തടയാനും ക്ഷീണം, തളർച്ച എന്നിവ കുറയ്ക്കാനും ഇതു സഹായിക്കുന്നു. ആദ്യത്തെ രണ്ടാഴ്ചയ്ക്കുശേഷം വ്യായാമം ആരംഭിക്കാവുന്നതാണ്.
ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് എന്നാൽ എന്താണ് ?
ശരീര ഭാരം പെട്ടന്ന് കുറക്കാൻ മെറ്റബോളിസം വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. മൂന്ന് ആഴ്ചകൾക്കുശേഷം ഇടവിട്ടുള്ള ഉപവാസം അതായത് intermittent fasting തുടങ്ങാവുന്നതാണ്. തുടക്കക്കാർ 16 മണിക്കൂർ ഫാസ്റ്റിംഗ് പാറ്റേൺ എടുക്കുന്നതായിരിക്കും ഉത്തമം. ഡയറ്റ് ഇടയ്ക്ക് നിർത്തിയ ശേഷം വീണ്ടും തുടങ്ങുന്നവർക്ക് ആണെങ്കിൽ 18 മണിക്കൂർ അല്ലെങ്കിൽ 20 മണിക്കൂർ ഫാസ്റ്റിംഗ് സമയം തിരഞ്ഞെടുക്കാവുന്നതാണ്. ആഴ്ചയിൽ മൂന്നുദിവസം അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മൾട്ടി വൈറ്റമിൻ ടാബ്ലറ്റ് കഴിക്കാവുന്നതാണ്.
ഭക്ഷണത്തിന്റെ അളവുകൾ എത്രയാണ്?
ഒരു ദിവസം 300 ഗ്രാം വരെ പച്ചക്കറികൾ കഴിക്കാം. അനുവദനീയമായ എല്ലാ പച്ചക്കറികളും ഇടകലർത്തി കഴിക്കാൻ ശ്രമിക്കുക. നാരുകൾ അടങ്ങിയ പച്ചക്കറികൾ ധാരാളമായി കഴിക്കുന്നത് മലബന്ധം അഥവാ Constipation തടയാൻ സഹായിക്കുന്നു. രണ്ടു മുതൽ മൂന്നു ലിറ്റർ വരെ വെള്ളം കുടിക്കാവുന്നതാണ് 4 ലിറ്ററിൽ കൂടുതൽ വെള്ളം ഒരു ദിവസം കുടിക്കേണ്ടതില്ല. അതുപോലെ ഡയറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് സ്ട്രെസ്സ് കുറയ്ക്കുക, മാനസിക സമ്മർദ്ദം കുറയ്ക്കുക, പരമാവധി എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക. യൂറിക് ആസിഡ് ഉള്ളവർ ആപ്പിൾ സൈഡർ വിനാഗിരി ഡയറ്റിൽ നിത്യേന ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഹൈപ്പോതൈറോയ്ഡ് ഉള്ളവർ കേബേജ്,കോളിഫ്ലവർ , ബ്രൊക്കോളി എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. തൈറോയ്ഡിന്റെ മെഡിസിൻ കഴിക്കുന്നവർ ഡയറ്റിനോടൊപ്പം അത് തുടരേണ്ടതാണ്. അതുപോലെ ക്ഷീണമകറ്റാനായി ഉപ്പിട്ട നാരങ്ങ വെള്ളം രണ്ടോ മൂന്നോ ഗ്ലാസ് ഒരു ദിവസം കുടിക്കാവുന്നതാണ്.
പ്രകൃതിദത്തമായി എങ്ങനെ പാർശ്വഫലങ്ങൾ തടയാം?
ഡയറ്റിൽ സ്ഥിരമായി ഉപയോഗിക്കാവുന്ന ഒന്നാണ് നാളികേരം. മെഗ്നീഷ്യത്തിന്റെ കുറവ് ഒരു പരിധിവരെ നികത്താൻ നാളികേരം സഹായിക്കുന്നു. ഡയറ്റിൻറെ ആദ്യത്തെ രണ്ട് ആഴ്ചകളിൽ കൈപ്പക്കയുടെ ജ്യൂസ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാരണം കൊഴുപ്പിനെ ദഹിപ്പിക്കുന്ന Bileൻറെ ഉൽപാദനത്തെ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. ഡയറ്റിൻറെ ആദ്യനാളുകളിൽ ഉറക്കക്കുറവ് അനുഭവപ്പെടുന്നവർക്ക് ശുദ്ധമായ വെളിച്ചെണ്ണ രാത്രി കിടക്കുന്നതിനു മുൻപ് രണ്ട് ടീസ്പൂൺ വീതം കുടിക്കാവുന്നതാണ്.
ചീറ്റ് മീൽ കഴിച്ചാൽ എന്ത് ചെയ്യണം ?
കീറ്റോഡയറ്റിൽ ചീറ്റ് മീൽ എന്നൊന്നില്ല. ഡയറ്റിൽ ഉൾപ്പെടാത്ത ചില ഭക്ഷണങ്ങൾ അറിയാതെ കഴിക്കുന്ന ആളുകൾ അന്നത്തെ ദിവസം നിർബന്ധമായും ആപ്പിൾ സൈഡർ വിനാഗിരി കുടിക്കേണ്ടതാണ്. എന്നാൽ കാര്യമായ ചീറ്റ് മീൽ എടുക്കുന്നവർ Intermittent ഫാസ്റ്റിങ് നിർബന്ധമായും എടുക്കേണ്ടതാണ്. ചില ആളുകൾക്ക് ഡയറ്റിന്റെ ആരംഭത്തിൽ പനി, ക്ഷീണം, തലചുറ്റൽ തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട് . ഇതിനെ കീറ്റോ ഫ്ലൂ(Keto flu) എന്ന് പറയുന്നു. ശരീരത്തിലെ മെറ്റബോളിസത്തിന്റെ മാറ്റം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ ലക്ഷണങ്ങൾ എല്ലാം മാറി പോകുന്നതാണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ ഉപ്പിട്ട നാരങ്ങാ വെള്ളം ആവശ്യത്തിന് കുടിക്കുക. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത്തരം അസ്വസ്ഥതകൾ മാറാതിരിക്കുകയും ശാരീരിക നില മോശമാവുകയും ചെയ്യുന്നെങ്കിൽ നിങ്ങളുടെ ഡയറ്റ് ഡോക്ടറുമായി ബന്ധപ്പെടേണ്ടതാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിങ്ങൾക്ക് കീറ്റോ ഡയറ്റ് കുറച്ചുദിവസത്തേക്ക് നിർത്തി വീണ്ടും ആരംഭിക്കാവുന്നതാണ്.
Have A Questions?
How we can help
Our mission is to improve health by reducing body weight and stress. We are an effective healthcare team, providing professional provision of healthcare with Nutrition ,Medical and Dental knowledge. We’re focusing on healthy life style management and healthy food menu for weight loss .
Company Information
info@binshinhealthtips.com
Phone
+919400488418
+919400488418
Office
Binshin Health Tips
Pullazhi, Olari -Trissur
PIN- 680012, Kerala- India
Working Hours
9Am- 5Pm (Mon-Sat)